ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Monday, March 3, 2014

ψ

  • ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ
  • ഏകം സത് വിപ്ര: ബഹു ധാവദന്തി
  • സർവേഷാം ചാധികാരോ വിദ്യായാം ച
    ശ്രേയഃ കേവലയാ 
    വിദ്യായാ വേത്തി സിദ്ധം
പിന്നെ ലോകം എന്തേ ഇങ്ങനെ?
ആരും മനസിലാകുന്നില്ലലോ
അനുഭവങ്ങളിലൂടെയും അറിവിലൂടെയും മനസിലാകാത്തവര്‍ പിന്നെയും ജഗത്തില്‍ വേഷങ്ങള്‍ കെട്ടി ആടികൊണ്ടിരിക്കുന്നു 


നിര്‍ത്തുന്നു ഞാനെന്‍റെ വാക്കുകള്‍ 

Thursday, February 27, 2014

ആത്മീയ ഗുരുക്കാന്‍ മാരെല്ലാം നല്ലവരാണ് എന്ന് എത്രപേര്‍ക്കറിയാം

ആത്മീയ ഗുരുക്കാന്‍ മാരെല്ലാം നല്ലവരാണ്  അവര്‍ എന്നും അവര്‍ക്ക് ചെയ്തു തീര്‍ക്കാനുള്ളത് ചെയ്തു മാത്രമാണ് പ്രകൃതിയോടു ചേര്‍ന് നിന്ന്  ജീവിക്കുന്നതും  ജീവിച്ചതും .ഇതൊക്കെ എത്ര പേര്‍ക്ക് അറിയാം, നിങ്ങള്‍ക്ക് അവരെ കണ്ടെത്താനും തിരിച്ചറിയാനും ആണ് പ്രയാസം, അവര്‍ നിങ്ങളെ ഉപയോഗിക്കുകയാണെങ്കില്‍ അത് അര്ര്‍ക്കുവേണ്ടി എന്ന് മനസിലാക്കണം ശെരിയായ ഗുരുവിനെ തിരിച്ചറിയാനും കണ്ടെത്താനും പ്രകൃതിയുടെ അനുഗ്രഹം ആവശ്യം ആണ് , ശിഷന്മാരെ നിങ്ങളാണ് എന്നും മനസിലാകേണ്ടത് , തേടികൊണ്ടിരികേണ്ടത് ,ആര്‍ത്തുവിളിച്ചു വരുന്ന എല്ലതിനീയും എങ്ങിനെ നേരിടണമെന്നും ഏതാണ് ശേരിയെന്നും  മനസിലാക്കാന്‍  ചിന്തിക്കും പോഴേക്കും  ശെരി ഇതെന്നും തെറ്റു ഇതെന്നും മനസിലാക്കാന്‍ കഴിയാതെ ചുഴിയില്‍ പെട്ട് പുറത്തുകടക്കാന്‍ ശ്രേമിക്കുമ്പോള്‍ നഷ്ട്ടപെടുന്ന രണ്ടു ദിശയും പോയി മൂന്നമാതോന്നിനെ കുറിച്ച് ആലോചികേണ്ടി വരുമ്പോള്‍ നിങ്ങള്‍ക്ക് പഴയതെല്ലാം കല്ലുകടിച്ച പോലെ തോനിയെക്കം ,എന്നാല്‍  തീര്‍ച്ചയായും നിങ്ങള്‍ മനസിലാകാന്‍ ശ്രമിക്കണം താന്‍ എവിടെയെങ്കിലും ഏതെങ്കിലും ചുഴിയില്‍ പെടുന്നുണ്ടോ അതോ ഞാന്‍ തീര്‍ത്തും സ്വതന്ത്ര നാണോ  എപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ അടുത്ത് അറിയാന്‍ ശ്രമികുന്നുവോ അപ്പോള്‍ തന്നെ നിങ്ങള്‍ക്ക്  ആ ചുഴിയില്‍ നിന്നും രക്ഷനേടുവാന്‍ ഉള്ള എല്ലാവഴികളും പ്രകൃതി തന്നേ കാണിച്ചു തരുന്നതാണ്  ആരെയും പ്രകൃതി വെറുതെ ആക്കില്ല ഉപയോഗിച്ചേ ഉപേക്ഷിക്കുളൂ  
ഇതില്‍ നിന്നും  
മുറുക്കെ പിടികൂ നിങ്ങളെ 
അടുത്ത വായന    
എവിടെയാണ് നമ്മള്‍ ആക്സിലറേഷന്‍ കൊടുക്കേണ്ടത് 

ഇതെല്ലം എവിടുന്നു കിട്ടുന്നു എന്തിനു വേണ്ടി

അവര്‍ വിതക്കുമ്പോഴും അവര്‍ കൊയ്യുംബോഴും അവര്‍ അറിയുന്നില്ല ഇതെല്ലം ആരു മുഖാന്തരം ആണ് കിട്ടുന്നതെന്ന്  ഓരോരുത്തരും വിചാരിക്കും ഇത് ഞാന്‍ വിതച്ചതാണ്  ഇത് ഞാനാണ് കൊയ്യുക ഇതെനിക്കുല്ലതാണ് എന്നൊക്കെ .ഒരിക്കല്‍ പോലും ആരും ഓര്‍ക്കാറില്ല ഇവിടെ പ്രകൃതിയുടെ റോള്‍ എന്താണെന്ന്  അതിനെ തിരിച്ചറിഞ്ഞു  നേടുന്നതെല്ലാം നിലനില്‍ക്കും ,നീയെന്നോ ഞാനെന്നോ ബേതമില്ല ഇതെല്ലാവരും  അറിയുന്നതാണ്  ആര്‍ക്കും തടുക്കാന്‍ കഴിയില്ല ,ഈ പ്രകൃതിയുടെ  സഞ്ചാരത്തെ നേരത്തെ കണ്ടു സഞ്ചാര ദിശ മാറ്റാന്‍ നമുക്ക് കഴിയും എന്നാ തോനാലും വെറുതെ ആണ് അതുപോലും അതായത് ആ ചിന്ത പോലും പ്രകൃതി അറിയുന്നു
ഇന്ന് പ്രകൃതി എന്തിനു തരുന്നു ഓരോന്നു ഇതൊക്കെ എന്തിനു വേണ്ടി എന്ന് ചോദിച്ചാല്‍  ചെയ്തു തീര്‍ക്കാന്‍ ബാക്കി ഉള്ളതോണ്ടാകാം ഉള്ളതെല്ലാം തീര്‍ത്തു കഴിഞ്ഞു .എന്നും അങ്ങനെ ആണ്
ഇതിനവസാനം ഇല്ലേ എന്ന് ചോദിച്ചാല്‍ ,

പാടില്ല എനിക്കത് ചോദിക്കാനും ചിന്തിക്കാനും പോലും  അവകാശം  ഇല്ല ,ഉണ്ട് എപ്പോലെന്നോ ഞാനും പ്രകൃതിയുടെ ഭാഗം ആകുന്നവരെ ,അതുകഴിഞ്ഞാല്‍ എല്ലാ ചരാചരങ്ങളും എനിക്കുചുറ്റും കറങ്ങി നടക്കും  ഞാന്‍ എന്താ പറയുന്നേ എന്ന് നോക്കി ,പിന്നീടു പറയുന്നതോകെയും  ചെയ്യുന്നതോകെയും പ്രകൃതിക്ക് വേണ്ടിയാകും അവിടെ ഭയം ഇല്ല,ദാരിദ്ര്യം ഇല്ല ,കൊപമില്ല ,ഉള്ളത്  സ്നേഹം ,ഐശ്വര്യം, കീര്‍ത്തി , വീര്യം , തുടങ്ങി ഷഡ് ഗുണങ്ങള്‍ ഉണ്ടാകും ,എല്ലാം പ്രകൃതിയില്‍ നിന്ന് തന്നെ പ്രകൃതിയിലേക്ക് 
ഇതില്‍ നിന്നും  
ബാക്കി ഒന്നും വചെക്കരുതേ ഇല്ലേല്‍  നിങ്ങള്‍ വീണ്ടും ജനികേണ്ടി വരും നിങ്ങളുടെ വാശിക്ക് മുന്പില്‍ 
അടുത്ത വായന    
സ്നേഹത്തോടെ ഒരിക്കല്‍ കൂടി ,പ്രകൃതിയെ അറിയുവാനായി ആ കരങ്ങളില്‍ നില്കുവാനായി എന്നും പ്രാര്‍ഥനയോടെ 

Wednesday, February 26, 2014

ആരെയാണ് ഞാന്‍ നമസ്കരിക്കേണ്ടത്

പലപ്പോഴും തോനിയിട്ടുല്ലതാണ്  അവരുടെ മുന്‍പില്‍ ഒരു സാഷ്ട്ടഗം നമസ്കരിക്കാന്‍ 
ചിലപ്പല്‍ പ്രകൃതി അതിനു സമ്മതിക്കില്ല , കാരണം നീ  ഇവിടെ അല്ല നമസ്കരികേണ്ടത്  നീ നിന്നെ തന്നെ യാണ് നമസ്കരിക്കേണ്ടത്  പിന്നെയും പോകും ദിവസങ്ങള്‍ 
ഞാന്‍ ആരോടാണ് അനുവാദം വങ്ങേണ്ടത്  ആരെയാണ് ഞാന്‍ കാണിക്കേണ്ടത്  എന്നൊന്നും ആലോചിക്കാന്‍ പോലും ഇല്ലാതെ തന്നെ ഉത്തരം ഉണ്ടായിട്ടും എനിക്കെന്താ നമസ്കരിക്കാന്‍ കഴിയഞ്ഞത് 
ഇവിടെ ഉത്തരത്തിനായി ഞാന്‍ പ്രക്രിതിയ്ല്‍ നിന്നുതന്നെ ഉള്ള ചലനത്തിനായി കാതോര്‍ത്തു എല്ലാം ചിലപ്പോള്‍ ഞാന്‍ മുന്പേ കാണുന്നു  എല്ലാം കണ്ട പോലെ നടക്കുന്നു അതാണല്ലോ എനിക്കൊന്നും ചെയ്യാനില്ലാതെ പോകുന്നത് എല്ലാം പ്രകൃതി തന്നെ ചെയ്യുന്നു പിന്നെ എനിക്കുള്ള റോള്‍ എന്താ എന്ന് ചോദിച്ചാല്‍ പ്രകൃതിയെ ആരെങ്കിലും കാണണ്ടേ അവര്‍ ഒറ്റക്കല്ലേ പ്രകൃതിയെ ആരെങ്കിലും സ്നേഹികണ്ടേ അവര്കുവേണ്ടി ഞാന്‍ നിലകൊല്ലുമോ എന്നൊരു ചോദ്യം ഉണ്ടായാല്‍ ഇല്ല എന്ന് എനിക്കുപറയാന്‍ കഴിയില്ല ഞാന്‍ ആഗ്രഹിച്ചതും ജീവിച്ചതും അതിനുവേണ്ടി ആയിരുന്നു അതിനിടയില്‍ അര്കൊകെയോ വേണ്ടി മറിക്കാന്‍ വരെ തയ്യാറായി പ്രകൃതി അവര്കൊന്നും എന്നെ വിട്ടുകൊടുത്തില്ല കാരണം പ്രകൃതിക്ക് എന്നെ വേണമായിരുന്നു    എന്‍റെ അടുത്ത് വന്നുപോയവര്കെല്ലാം അവരുടെ ആത്മാവിനെ ശെരിക്കും തോട്ടരിഞ്ഞവര്‍ ആയി മാറിയിട്ടുണ്ടാകും.ഒന്ന്  കണ്ണടച്ച് കഴിഞ്ഞാല്‍ ഒരു ജന്മം മുഴുവന്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഇവിടെ എന്താ ചെയ്യുക ഞാന്‍ എന്നെ തന്നെ നമസ്കരിക്കുന്നു 
ഇതില്‍ നിന്നും  
പ്രകൃതിയുടെ ഒരു ഭാഗം ആയാല്‍ എല്ലാം ആനന്ദം 
അടുത്ത വായന    
നിങ്ങള്‍ക്കും നമസ്കാരിക്കാം

Tuesday, February 25, 2014

പൂജ്യം അവിടെ നിന്നാകട്ടെ എല്ലാം

എനിക്ക് ഒന്നാമന്‍ ആകേണ്ട പൂജ്യം ആയാല്‍ മതി ,കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുതോന്നും ഇവനെന്താ പറയുന്നേ അല്ലേ ശെരിയാണ്  ഞാന്‍ പൂജ്യം ആകാന്‍ ആഗ്രഹിക്കുന്നു  എപ്പോഴും . 

പരമ പൂജ്യന്‍ ആയിട്ടുള്ളത്  ആണല്ലോ പൂജ്യം ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ വില തോനുന്നില്ല എന്നെ ഉള്ളു ,എന്നാല്‍ പൂജിക്കപ്പെടെണ്ടാതാണ് ,നമുക്ക് ഈ പൂജ്യത്തെ സ്നേഹത്തോടെ ഒന്നിനോട് ചേര്‍ത്ത് വക്കാം അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഈ പൂജ്യത്തിന്‍റെ വില അതെന്തിനോട് ചെരുന്നുവോ അപ്പോള്‍ അവിടെ അതിന്‍റെ മൂല്യം എത്ര ഇരട്ടിക്കുന്നു എന്ന് കാണുന്നിലെ.
ഞാന്‍ എന്നും പൂജ്യമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്  മാത്രമല്ല ഞാന്‍ പൂജ്യനാനുതാനും പൂജ്യത്തില്‍ നിന്നും എനിക്ക് ഇങ്ങോട്ടും പോകേണ്ടതും ഇല്ല  ആരു എന്നെ കൂട്ടിചെരതോ അവിടെ ഉള്ളവരെക്കാട്ടിലും മുകളില്‍ വളരുന്നതായി കാണാം , ഈ എന്നെ തിരിച്ചരിഞ്ഞില്ലെല്കില്‍ നിങ്ങള്‍ക്ക് നഷട്ടമാകുന്നത് ,ഇഷ്ട്ടം പോലെ നിങ്ങളുടെ കൂട്ടാന്‍  കഴിയുന്ന ഈ പൂജ്യനെ വേറെ ആരെങ്കിലും കൂട്ടി അവിടെ വളരുന്നത്‌ കാണേണ്ടി വരും .
നിങ്ങളുടെ അടുത്തിരിക്കുന്ന ഈ പൂജ്യതിനെ  തിരിച്ചറിഞ്ഞു  സ്നേഹത്തോടെ ഈ പൂജ്യനെ നിങ്ങളുടെ കൂടെ കൂട്ടിയാല്‍ നിങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന വളര്‍ച്ച  നിങ്ങള്‍ എത്രയാണോ അതിന്‍ മടങ്ങുകള്‍ നിങ്ങള്‍ വളരുന്നു 
കൂടെ കീര്‍ത്തിയും ഐശ്വര്യവും നന്മയും എല്ലാം ഉണ്ടാകും 
ഇതില്‍ നിന്നും  
പൂജ്യം എന്നും പൂജിക്കപെടെണ്ടതാകുന്നു 
അടുത്ത വായന    
ഒന്ന് കണ്ണടച്ച് ആലോചിച്ചു നോക്കൂ എപ്പോഴെങ്കിലും നിങ്ങളുടെ കൂടെ ഈ പൂജ്യനെ കാണാന്‍ കഴിഞ്ഞിടുണ്ടോ ?

Monday, January 20, 2014

ഞാന്‍ നിങ്ങളുടെ സൂപ്പര്‍ സ്റ്റാറുകളുടെ മനസിലെ സൂപ്പര്‍ സ്റ്റാര്‍

ഒരിക്കല്‍ ഞാന്‍ എന്നോട് ചോദിച്ചു നിനക്ക് ആര് ആകാനാ ഇഷ്ട്ടം പലവട്ടം ആലോചിക്കേണ്ടി വന്നില്ല ഉത്തരം ഒന്നേ ഉണ്ടായിരുന്നുളൂ ,നിങ്ങള്‍ എല്ലാം ആരാധിക്കുന്ന  സൂപ്പര്‍ സ്റ്റാറുകളുടെ മനസിലെ  സൂപ്പര്‍ സ്റ്റാര്‍ ആകണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം ഇവന് വീണ്ടും വട്ടായോ....
ഇവിടെ അവരുടെ എല്ലാം മനസിന്‍റെ ആരാധ്യനാ പുരുഷന്‍ ആകുക എന്നത് അത്ര എളുപ്പം സാദിക്കുന്ന ഒരുകാര്യം അല്ല 
ഞാന്‍ ചോദിച്ചു അതിനു വേണ്ടി എന്താ ഇതുവരെ ചെയ്തതു  ഒന്നും ചെയ്തില്ലേ ,ഇല്ല 
എനിക്ക് അതിനുവേണ്ടി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല കാരണം അവര്‍ എന്നും എന്നെ തോഴാ റുണ്ട്  നിങ്ങള്‍ കാണുന്നില്ല  എന്ന് മാത്രം
നിങ്ങള്‍ കാണ്‍കെ അവര്‍ എന്നെ തോഴുമ്പോള്‍ നിങ്ങളും എന്നെ തൊഴും. അതു പാടില്ല ,
ആ എന്നെ തേടി നിങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍  ആകും  അപ്പോള്‍ ഞാന്‍ നിങ്ങളുടെ മുന്പില്‍ വരാം   ഇവിടെ  ആരും ആരെയും ഒന്നും ചെയ്യുന്നിലാ എല്ലാം സംഭവിക്കുകയാണ് 
തഥാസ്തു  
ഇതില്‍ നിന്നും  
ആത്മ ബലം  
അടുത്ത വായന    
എന്നെ അന്വേഷിക്കൂ ഉറച്ചു വിശ്വസിക്കൂ നിങ്ങളും എന്നെ കാണും 

അവന്‍ ഇപ്പോഴും നന്നായില്ലേ

അമ്മ വിചാരിച്ചു  അവന്‍ ഇപ്പോഴും നന്നായില്ല ഇനിയുട്ടു നന്നാവുകയും ഇല്ല,എന്തേ? അതോ അവനു ആരേയും പറ്റിക്കാന്‍ അറിയില്ല .അതുകൊണ്ട് അവനു ഇപ്പോള്‍ കയ്യില്‍ പൈസയും കുറവാണ് .അന്നന്ന് ഉള്ളതെ അവന്‍റെ കയ്യില്‍ കാണൂ .മുഴു വട്ടനാ...
ഇത് അമ്മ പറഞ്ഞാല്‍ പിന്നെ എന്തേ നാട്ടുകാര്‍ക്ക് പറഞ്ഞൂട, മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ ? അറിഞ്ഞില്ല ,അവര്‍ ആരും അറിയാന്‍ ശ്രമിച്ചതും ഇല്ല ,അതിന്‍റെ ആവശ്യം തോന്നിക്കാണില്ല.
അച്ഛന് എന്താ ഇതിലൊന്നും  പറയാന്‍ താല്‍പ്പര്യം ഇല്ലേ ,കാര്യം പിടികിട്ടി,
പറഞ്ഞിട്ട് കാര്യം ഇല്ല. 
അവനെന്തേ  പടിചൂടര്‍ന്നോ അതാരും മുടക്കിയിട്ടില്ലല്ലോ ,ഞങ്ങള്‍ വേണ്ടോണം കൊടുത്തിട്ടും ഉണ്ട് , പിന്നെ എന്തേ
പടിച്ചിട്ടൊക്കെ എന്ത് ചെയ്യാനാ പഠിച്ചാല്‍ ഞാന്‍ അതങ്ങ് ആയിപ്പോകിലെ പിന്നെ അത് തന്നെ ചെയ്യേണ്ടേ  എനിക്ക് എന്നെ അന്വേഷിക്കാന്‍ പറ്റുമോ.
കൊള്ളാം  അവന്‍റെ ഒരു ഉത്തരം ,ഇക്കാലത്ത് ആരെങ്കിലും ഇങ്ങനത്തെ  വിഡ്ഢിത്തരം പറയോ?
ശെരിയാ ആരെങ്കിലും ഇങ്ങനെ പറയോ?
അവനൊന്നും ചെയ്യനില്ലേല്‍ മറ്റവനെ കൊണ്ട് ചെയ്യിപ്പിക്കുക അവന്‍ അങ്ങനെ നടക്കണം ,പഠിക്കണം ജീവിക്കണം സ്വപനം കാണണം ,ഇവക്കൊന്നും ഒരുപണിയും ഇല്ലേ എന്നുപോലും ചോദിക്കാന്‍ പാടില്ല ,എന്നാല്പിന്നെ നിനക്ക് ഇതിനൊക്കെ നില്‍ക്കണോ , ഏതിനു ?
എന്ത് കണ്ടാലാ എന്ത് ചെയ്താലാ അടങ്ങുക എന്നാല്‍ അതങ്ങ് ചെയ്തു പണ്ടാരടങ്ങ്‌ ,അല്ലാതെ അതും ഇതും നോക്കി ലോകം നീക്കലെ ഇതെന്നോട്  ഞാന്‍ പറഞ്ഞതാ.
അല്ലാതെ അമ്മയും അച്ഛനും ചത്തിട്ടു അവരുടെ ആത്മാവിനു മോക്ഷം കിട്ടാന്‍  ബലി ഇടുന്നു ഈ ബലി  ഇട്ടവന്നു മോക്ഷം കിട്ടാന്‍ മക്കളെ കൊണ്ട്  എട്ടു ബലി ഇട്ടബലിയും ഇടാന്പോകുന്ന ബലിയും കൂട്ടി  തന്‍റെ ബലി  തനിക്കിടൂടെ എന്ന് ചോദിച്ചാല്‍ 
അവനു വട്ടാ....
ഇനിയുള്ള കാലത്തെങ്കിലും വിട്ടുകൊടുതൂടെ തന്‍റെ ആത്മാവിനെ എന്നാലും തനിക്കു ഇവിടെ ജീവിക്കാം മോക്ഷതോടെ 
അമ്മയുടെ കയ്യില്‍ ഉണ്ടായിരുന്ന താമരക്കുരു വീണുപോയി നാളേറെ കണ്ടില്ല തിരഞ്ഞു നോക്കി
ആകുരു ഒരു കുളത്തില്‍ എത്തി താമരയായി പടര്‍ന്നു പന്തലിച്ചു അനവതി താമരകള്‍ ആയി അതിലെ ഒരുവിത്തു  അമ്മയുടെ കയ്യില്‍ എത്തിയപ്പോള്‍ അമ്മ  ചോദിച്ചു നീയിപ്പോഴും നന്നായില്ലേ നിനക്കൊക്കെ എന്നാടാ ഇനി നന്നാവാന്‍  സമയം. പറഞ്ഞിട്ട് കാര്യം ഇല്ല, തലവര വേണേ
മോക്ഷം ഇനി യും കിട്ടിലെ 
ഇതില്‍ നിന്നും  
അമ്മയുടെ സ്നേഹം 
അടുത്ത വായന    
ആരുടെ കൈകളില്‍ നിന്നും തുടങ്ങി  ആരുടെ കൈകളിലാണോ നിങ്ങളെ താങ്ങി വീഴാതെ നോക്കുന്നത് അതെല്ലാം ആ അമ്മയുടെ കൈകളാണ്