ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Friday, November 29, 2013

മലയാളിയുടെ ഇന്നത്തെ വിദ്യാഭ്യാസം

ഭാരതത്തില്‍  മാത്രമല്ല ഇന്ന് എവിടെ ചെന്നാലും  മലയാളിയുടെ പേര്‍ കേള്‍ക്കാം, കേരളം ഇവിടെ വിദ്യാ സമ്പന്നരുടെ നാട് എന്ന് അറിയപ്പടെന്നു .ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം  സര്‍ക്കാര്‍ എല്ലാവര്ക്കും നിര്‍ബന്തിത വിദ്യാഭ്യാസം നടപ്പിലാക്കിയപ്പോള്‍  മലയാളിക്ക് ലഭിച്ച വരദാനം ആണ് സ്കൂള്‍ വിദ്യാഭ്യാസംഇന്ന് മലയാളിയുടെ വിദ്യാഭാസം എന്നുപരയപ്പെടുമ്പോഴും അവനു ലഭിച്ച അറിവ് വെറും മെട്ടീരിയ്ല്‍ സ്റ്റിക് ആയ സാധനങ്ങളില്‍ ഉള്ള അറിവ് മാത്രമാവുകയും അവന്‍റ ബുദ്ധി നഷ്ട്ട മായി കൊണ്ടിരിക്കുകയും ചെയ്യുന്നു . എങ്ങനെ ഉള്ള വിദ്യാഭ്യാസം നല്‍കണം എന്ന് കാണിച്ചു കൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല  .മലയാളി ഡിഗ്രീ, അല്ലേല്‍ എഞ്ചിനീയറിംഗ് ,തുടങ്ങിയ കോഴ്സുകള്‍  പടിച്ചിറങ്ങിയാല്‍ പോലും എന്തെകിലും ചെയ്യണമെങ്കില്‍ അവന്‍ വീണ്ടും അടുത്ത കോഴ്സ് നുപോകണം. അവിടെ നിന്നും അവനു ലേശം പഠിക്കുന്നു ഇത് മാത്രം എങ്ങനെ ഉപയോഗിക്കാം ,ഇതുവരെ പടിച്ചതോക്കെയും അവിടെ ഉപേക്ഷിക്കുന്നു   പിന്നെ അവന്‍ ഇപ്പോള്‍ കിട്ടിയിട്ടുള്ള അറിവും  ഉപയോഗിച്ചുള്ള ഒരു ജീവിതമാ  ഇതെല്ലം കഴിഞ്ഞാല്‍ തന്നെ അവന്‍ മുന്നോട്ട് നോക്കുമ്പോള്‍ എല്ലാവരും പരക്കം പായുന്നത് കാണുന്നു അതോടെ അവനും ഈ  ടൌണ്‍ ഷിപ്പ് ജീവിതത്തിനും ആസക്തനായി ചുറ്റുമുള്ളവരെ എങ്ങനെ പറ്റിക്കാം എന്നും എന്നിട്ട് തനിക്കെങ്ങനെ അവിടെ സുഖമായി കഴിയാം എന്നും  ചിന്തിച്ചു ഇതിന്റ ഒക്കെ ഫലം അവനും അവന്‍റെ ആ ദോഷ ഫലങ്ങള്‍  മക്കളും അനുഭവിക്കുന്നു എന്ന് മാത്രമല്ല ഈ നാട് ഇന്ന് അരാജകത്വത്തിലേക്ക് പോകുകയും ചെയ്യാന്‍ കാരണമാകുന്നു  ഇതിന്റ ഒക്കെ ഫലമായി തന്നെ ഇന്ന് കേരളത്തില്‍ പ്രായമായവര്‍,  കുട്ടികള്‍ , എല്ലാം മീറ്റെരിയല്‍ പോലെ വലിചെരിയപ്പെടുന്നു . നിങ്ങളെ എങ്കിലും നിങ്ങളുടെ മക്കള്‍ വലിച്ചു എരിയെണ്ടെങ്കില്‍ നിങ്ങള്‍ ചിന്തിച്ചു തുടങ്ങേണം ഇവിടെ ആരാണ്  അല്ലേല്‍ ഏതു മലയാളി ആണ് സമ്പാദിക്കുന്നത്  , എന്താണ് സമ്പാദിക്കുന്നത് .അവന്‍റ് ചിന്തകള്‍ക്ക് മൂല്യ ച്യുതി വന്നിരിക്കുന്നു .ഇന്ന് മലയാളിക്ക് പണമുണ്ട്   സമ്പാദ്യംമായി  എന്ന് നിങ്ങള്‍ പറയുമ്പോഴും   നല്ല ആരോഗ്യം , നല്ല മനസ്സ് , നല്ല സന്തോഷം  ഒന്നുംതന്നെ ഇല്ല , ഇവിടെ മലയാളി മറന്നുപോകുന്നു താന്‍ മനസ്സിലാകേണ്ട  യോഗങ്ങളെ ക്കുറിച്ച്. കാരണം  ഇവിടുത്തെ സ്കൂള്‍ വിദ്യാഭ്യാസമോ അച്ഛന്‍ അമ്മമാര്‍ മൂലമോ അത് മലയാളിക്ക് കിട്ടുന്നില്ല .  യോഗം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ വിചാരിക്കും "ആ അതൊരു യോഗം " ഇവിടെ അര്‍ത്ഥമാകുന്നത് മലയാളി അറിയാതെ ഉപയോഗിക്കുന്ന ആ വാക്കുകളെ അല്ല അതിന്റ അര്‍ത്ഥത്തെ ആണ് .യോഗം എന്നാല്‍ ഇന്ന്   അപൂര്‍ണ്ണമായ അല്ലെങ്കില്‍ തെറ്റായ സങ്കല്‍പങ്ങളാണ്‌."യോഗ്‌" എന്ന വാക്ക്‌ "യുജ്‌" എന്ന സംസ്കൃത ധാതുവില്‍നിന്ന്‌ ഉത്ഭവിച്ചതാണ്‌. അതിന്റെ അര്‍ത്ഥം "കൂടിച്ചേരുക" എന്നതാകുന്നു.

ആര്‌ ആരുമായി അല്ലെങ്കില്‍ ഏത് എന്തുമായി ചേരുന്നതിനേയാണ്‌ "യോഗം" എന്ന പദപ്രയോഗംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന ചോദ്യം സ്വാഭാവികമാണ്‌.

സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ ഒരു നിമിഷംപോലും വെറുതെ ഇരിക്കുവാന്‍ സാധ്യമല്ല. അവന്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കും. അഭംഗുരവും നിരന്തരവുമായ കര്‍മ്മത്തില്‍ മനുഷ്യന്‍  മുഴുകിയിരിക്കുന്നു.അവിടെ അവന്‍ ഇടക്ക്  ഞെട്ടുന്നു എപ്പോള്‍ , വിപരീതഭാവങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകുമ്പോള്‍  രാഗം ദ്വേഷം, സുഖം ദുഃഖം, മാനം അപമാനം, നിന്ദ സ്തുതി ഇതുപോലുള്ള ദ്വന്ദഭാവങ്ങള്‍ മനസ്സിനെ എല്ലാ സമയവും മദിക്കുന്നതാണ്‌. ഒരിക്കലും ഇണപിരിയാത്ത ഇരട്ടകളാണ്‌ ദ്വന്ദ്വങ്ങള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ മനസ്സിനെ ബാധിച്ചിരിക്കും  ഇതില്‍നിന്നെല്ലാം മാറി . മനസ്സ്‌ ദ്വന്ദങ്ങള്‍ക്ക്‌ അതീതമായിരിക്കുന്നതാണ്‌ അതായത് രാഗവും ദ്വേഷവും ,സുഖവും ദുഖവും എല്ലാം കൂടിചീര്‍ന്നു ഏകത്വ ഭാവം  മനസ്സില്‍ ഉണ്ടാകുന്നതിനെ ആണ്  യോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് . വിഷയങ്ങളില്‍ മുഴുകിയ മനസ്സിനെ തന്നിലേക്ക് തന്നെ  തിരിക്കുന്നതാണ്‌ യോഗാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്‌.
അല്ലാതെ കായിക അഭ്യാസം കാണിക്കുന്നതല്ല .മനുഷ്യന്‍ പ്രകൃതിയുമായി സമരസപ്പെട്ട്‌ അതില്‍ ലയിച്ചു ചേരുന്നതിനെയുമാണ്‌ യോഗം കൊണ്ടര്‍ത്ഥമാക്കുന്നത്‌. അതാണ്‌ ശാസ്ത്രീയമായ ജീവിതരീതി. ഇന്ന്‌ ഇത്‌ ആധുനിക മനുഷ്യന്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതുതന്നെയാണ്‌ അവന്റെ നിലവിലുള്ള പ്രശ്നങ്ങളുടെ മൂല കാരണവും ഇത് തന്നെ .ഇതിനു പഹിഹാരമായി ഇന്നത്തെ തലമുറയിലെ അച്ഛന്‍ അമ്മമാര്‍ വേണം  വളരുന്ന നിങ്ങളുടെ  തലമുറക്കെങ്കിലും കാണിച്ചു കൊടുക്കാനും  അവരുടെ കുട്ടികള്‍ക്ക്  നല്ല യോഗ ഞ്യാനം  നല്‍കുവാനും  ഇല്ലെങ്കില്‍ നിങ്ങളും നിങ്ങളുടെ  മക്കളും എല്ലാം വെറും ഒരു മെറ്റെരിയാല്‍ മാത്ര മായി മാറുന്നത്  കാണേണ്ടി വരും.
പഞ്ചസാര ചേർത്താൽ 
ഇത് വായിക്കുന്നവര്‍ക്കും ഈ യോഗം ഉണ്ടാവണേ 
പേപ്പറു  കീറി    
ഇന്നത്തെ മലയാള  രാഷ്ട്രീയവും അതിന്റ   നേതാകന്മാരും  ഇവരുടെ  വാക്കും കേട്ട് നിങ്ങളും നിങ്ങളുടെ മക്കളും അവര്‍ക്ക് കുട പിടിക്കാന്‍ പോകരുത് 
വല്ലതും  മനസിലാകുന്നുണ്ടോ 
അവര്‍ക്ക് താന്‍ വെറും മീറ്റെരില്‍ ആണെടോ 

No comments:

Post a Comment