ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Monday, January 20, 2014

അവന്‍ ഇപ്പോഴും നന്നായില്ലേ

അമ്മ വിചാരിച്ചു  അവന്‍ ഇപ്പോഴും നന്നായില്ല ഇനിയുട്ടു നന്നാവുകയും ഇല്ല,എന്തേ? അതോ അവനു ആരേയും പറ്റിക്കാന്‍ അറിയില്ല .അതുകൊണ്ട് അവനു ഇപ്പോള്‍ കയ്യില്‍ പൈസയും കുറവാണ് .അന്നന്ന് ഉള്ളതെ അവന്‍റെ കയ്യില്‍ കാണൂ .മുഴു വട്ടനാ...
ഇത് അമ്മ പറഞ്ഞാല്‍ പിന്നെ എന്തേ നാട്ടുകാര്‍ക്ക് പറഞ്ഞൂട, മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ ? അറിഞ്ഞില്ല ,അവര്‍ ആരും അറിയാന്‍ ശ്രമിച്ചതും ഇല്ല ,അതിന്‍റെ ആവശ്യം തോന്നിക്കാണില്ല.
അച്ഛന് എന്താ ഇതിലൊന്നും  പറയാന്‍ താല്‍പ്പര്യം ഇല്ലേ ,കാര്യം പിടികിട്ടി,
പറഞ്ഞിട്ട് കാര്യം ഇല്ല. 
അവനെന്തേ  പടിചൂടര്‍ന്നോ അതാരും മുടക്കിയിട്ടില്ലല്ലോ ,ഞങ്ങള്‍ വേണ്ടോണം കൊടുത്തിട്ടും ഉണ്ട് , പിന്നെ എന്തേ
പടിച്ചിട്ടൊക്കെ എന്ത് ചെയ്യാനാ പഠിച്ചാല്‍ ഞാന്‍ അതങ്ങ് ആയിപ്പോകിലെ പിന്നെ അത് തന്നെ ചെയ്യേണ്ടേ  എനിക്ക് എന്നെ അന്വേഷിക്കാന്‍ പറ്റുമോ.
കൊള്ളാം  അവന്‍റെ ഒരു ഉത്തരം ,ഇക്കാലത്ത് ആരെങ്കിലും ഇങ്ങനത്തെ  വിഡ്ഢിത്തരം പറയോ?
ശെരിയാ ആരെങ്കിലും ഇങ്ങനെ പറയോ?
അവനൊന്നും ചെയ്യനില്ലേല്‍ മറ്റവനെ കൊണ്ട് ചെയ്യിപ്പിക്കുക അവന്‍ അങ്ങനെ നടക്കണം ,പഠിക്കണം ജീവിക്കണം സ്വപനം കാണണം ,ഇവക്കൊന്നും ഒരുപണിയും ഇല്ലേ എന്നുപോലും ചോദിക്കാന്‍ പാടില്ല ,എന്നാല്പിന്നെ നിനക്ക് ഇതിനൊക്കെ നില്‍ക്കണോ , ഏതിനു ?
എന്ത് കണ്ടാലാ എന്ത് ചെയ്താലാ അടങ്ങുക എന്നാല്‍ അതങ്ങ് ചെയ്തു പണ്ടാരടങ്ങ്‌ ,അല്ലാതെ അതും ഇതും നോക്കി ലോകം നീക്കലെ ഇതെന്നോട്  ഞാന്‍ പറഞ്ഞതാ.
അല്ലാതെ അമ്മയും അച്ഛനും ചത്തിട്ടു അവരുടെ ആത്മാവിനു മോക്ഷം കിട്ടാന്‍  ബലി ഇടുന്നു ഈ ബലി  ഇട്ടവന്നു മോക്ഷം കിട്ടാന്‍ മക്കളെ കൊണ്ട്  എട്ടു ബലി ഇട്ടബലിയും ഇടാന്പോകുന്ന ബലിയും കൂട്ടി  തന്‍റെ ബലി  തനിക്കിടൂടെ എന്ന് ചോദിച്ചാല്‍ 
അവനു വട്ടാ....
ഇനിയുള്ള കാലത്തെങ്കിലും വിട്ടുകൊടുതൂടെ തന്‍റെ ആത്മാവിനെ എന്നാലും തനിക്കു ഇവിടെ ജീവിക്കാം മോക്ഷതോടെ 
അമ്മയുടെ കയ്യില്‍ ഉണ്ടായിരുന്ന താമരക്കുരു വീണുപോയി നാളേറെ കണ്ടില്ല തിരഞ്ഞു നോക്കി
ആകുരു ഒരു കുളത്തില്‍ എത്തി താമരയായി പടര്‍ന്നു പന്തലിച്ചു അനവതി താമരകള്‍ ആയി അതിലെ ഒരുവിത്തു  അമ്മയുടെ കയ്യില്‍ എത്തിയപ്പോള്‍ അമ്മ  ചോദിച്ചു നീയിപ്പോഴും നന്നായില്ലേ നിനക്കൊക്കെ എന്നാടാ ഇനി നന്നാവാന്‍  സമയം. പറഞ്ഞിട്ട് കാര്യം ഇല്ല, തലവര വേണേ
മോക്ഷം ഇനി യും കിട്ടിലെ 
ഇതില്‍ നിന്നും  
അമ്മയുടെ സ്നേഹം 
അടുത്ത വായന    
ആരുടെ കൈകളില്‍ നിന്നും തുടങ്ങി  ആരുടെ കൈകളിലാണോ നിങ്ങളെ താങ്ങി വീഴാതെ നോക്കുന്നത് അതെല്ലാം ആ അമ്മയുടെ കൈകളാണ് 

No comments:

Post a Comment