ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Monday, December 16, 2013

ഇന്നത്തെ കാലത്തേ ചായ ,ന്യൂസ്‌ പേപ്പര്‍

ഇന്നത്തെ കാലത്തേ  ചായ ,ന്യൂസ്‌ പേപ്പര്‍ ,ഇവ രണ്ടും കണ്ടാല്‍ ആള്‍ക്കാര്‍ ചാടി വീഴും, ചീത്ത യില്‍ നിന്ന് നമുക്ക് നല്ലത് കണ്ടുപിടിക്കാം  ഈ ചായയും പേപ്പറും  എന്ന് തലക്കെട്ട്‌ കൊടുത്തില്ലേ ,വെറുതെ അല്ല , ഇത് രണ്ടും മനുഷ്യന് ഇന്ന് ആവശ്യമില്ലാത്ത സാധനം ആണ് അതും അവനെ കേടുവരുതുന്നതും , ചായ അതിന്നു ആള്‍കാര്‍ വെറുതെ കുടിക്കുന്നു അതും ചിലപ്പോള്‍ രാവിലെ തന്നെ കുളിപോലും കഴിയാതെ തുടങ്ങുന്നു പിന്നെ അതിന്‍റെ എണ്ണം കൂടുകയായി പത്തു മണിയായാല്‍ വൈകിടൂ ,രാത്രി ,എന്ന് വേണ്ട ,ചിലപ്പോള്‍ കൂട്ടുകാരെ കാണുമ്പോള്‍ ,കൊട്ടുകാരിയെ കണ്ടാല്‍ പറയേ വേണ്ട........
.ഇന്നത്തെ പേപ്പര്‍ അതിന്‍റെ കാര്യം പറയേ വേണ്ട ,ഇന്ന് എല്ലാതിന്റയും തെറ്റ് ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രം മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പേപ്പര്‍, അത് മാത്രം വായിച്ചു സാധാരണ ആള്‍ക്കാര്‍ എല്ലാവരും മനസിലേക്ക് തെറ്റുകളെ കുറിച്ച് മാത്രം ബോധം നല്‍കി ഇന്ന് അവനും അങ്ങനെ മാത്രം ചിന്തിക്കുവാനും എല്ലാവരെയും പറ്റിക്കുവാനും മാത്രം ഉള്ള ചിന്തകള്‍ പേപ്പറുകള്‍ നിങ്ങള്‍ക്ക് തരുന്നു . മനുഷ്യന്‍റെ കഴിവുകളെ നശിപ്പിക്കുന്ന രീതിയില്‍ അവന്‍ അറിയാതെ പത്രങ്ങള്‍ക്കും അതിലെ വാര്‍ത്തകളും പരസ്യങ്ങളും  നാം വിശ്വസിക്കുകയും അതിലൂടെ മാത്രം നമ്മുടെ മുന്നിലുള്ള ലോകത്തെ നിങ്ങള്‍ സ്വപ്നം കാണുന്നു ഇല്ലെല്കില്‍ സ്വപനം എന്ന് വേണ്ട നിങ്ങള്‍ ഇങ്ങനെ മാത്രം വിശ്വസിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം .

ഇതൊന്നും വേണ്ട നിങ്ങള്‍ നിങ്ങളുടെ മുന്പില്‍ നടക്കുന്ന സംഭവങ്ങളില്‍  ശ്രദ്ധ പതിപ്പിച്ചിട്ടില്ല അതുപോലെ ആള്‍ക്കാരെ ശ്രദ്ധിക്കുന്നില്ല  നിങ്ങള്‍ പറയുന്നതില്‍ ചെയ്യുന്നതില്‍ ശ്രദ്ധിക്കുന്നില്ല. ചിലപ്പോള്‍ ഇത് വായിക്കുംബോഴെങ്കിലും തോന്നിയാലോ?  അതെ   ഞാന്‍ പലപോസ്റുകളും ഇവിടെ ഇട്ടിടുണ്ട്  അതില്‍ തുടക്കത്തില്‍ ഇന്നത്തെ രാഷ്ട്രീയ വാര്‍ത്തകളെ അറിഞ്ഞു കൊണ്ട്  വിലയിരുത്തി ,എന്തിനെന്നോ ഇതൊകെ എപ്പോഴെങ്കിലും വായിച്ചാല്‍ നിങ്ങളും വിലയിരുത്തു മല്ലോ എന്ന് വിചാരിക്കുന്നു. 
അതേ ഒരു ദിവസം രാവിലെ പേപ്പര്‍ വായിക്കുമ്പോള്‍  ഒരുപാട് മരണ വാര്‍ത്തകള്‍ വായിക്കാരിലെ വിഷമം തോന്നാന്‍ വഴിയില്ല  കാരണം അത് നിങ്ങടെ ആരും അല്ലല്ലോ .പക്ഷേ അവനവന്‍റെ അടുത്ത്  എത്തുമ്പോഴേക്കും എല്ലാം തകിടം മറിയും.ഇത്രയോകെ  ആണ് നമ്മള്‍ .ചിന്തിക്കണം  എന്നും ഒരു വട്ടം എങ്കിലും.നിങ്ങള്‍ക്ക് വേണ്ടത് ഇതില്‍ എന്തെങ്കിലും ഉണ്ടോ .ഈ ബ്ലോഗില്‍ മാത്രമല്ല ,നമ്മള്‍ കാണുന്ന കേള്‍ക്കുന്ന പറയുന്ന കാര്യങ്ങളില്‍ എന്തെകിലും ഉണ്ടെങ്കില്‍. നല്ലത് മാത്രം എടുത്തോളു ഒരിക്കല്‍ കൂടി പറയട്ടെ ഇത് .ഇന്ന് കാണുന്ന ലോകത്തില്‍ നിങ്ങള്‍ക്ക്  വേണ്ടതോണോ  എങ്കില്‍ മാത്രം ഇവിടുന്നു ഇതെടുതോളൂ 
എങ്കില്‍ ഈ ചായയും പേപ്പറും ഒന്നും വേണ്ട നിങ്ങളുടെ നല്ല  ചിന്തകള്‍ മാത്രം മതി. ഇതൊകെ എഴുതുമ്പോഴും ഞാന്‍ ചിന്തിക്കുവാ.നിങ്ങള്‍ എന്നെ അന്വേഷിച്ചു  വരരുതേ. 
മഴവില്ല് ദൂരെനിന്നു കണ്ടോളു അതിനടുത്തു എത്തിയാല്‍ വെള്ളത്തുള്ളികള്‍ മാത്രമാണ് .ഇവിടെ നിങ്ങള്‍ കാണുന്ന നിറങ്ങള്‍ ഉണ്ടാകില്ല,  നിങ്ങള്‍ക്കും വേണമെങ്കില്‍ ഈ തുള്ളിയില്‍  ഒരാള്‍ ആകാം.
ഇതില്‍ നിന്നും  
നിങ്ങളുടെ ചിന്തകള്‍ എല്ലാം  പോസിറ്റീവ്  ആകട്ടെ 
അടുത്ത വായന    
നിങ്ങളെയും കാത്തു നില്‍ക്കുന്നു 

No comments:

Post a Comment